ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി സീതാറാം യെച്ചൂരി. സ്ഥാനാര്‍ത്ഥിയുടെ പേര് നിര്‍ദ്ദേശിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടെന്ന് അദ്ദേഹം അറിയിച്ചു.
മതേതര മൂല്യങ്ങളില്‍ വിശ്വാസവും, ഭരണാഘടന സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്ന വ്യക്തിയായിരിക്കണം സ്ഥാനാര്‍ത്ഥിയെന്നും യെച്ചൂരി വ്യക്തമാക്കി.