തൃശൂര്‍: സിപിഐഎമ്മിന് വെല്ലുവിളികള്‍ നേരിടുന്ന നാളുകളാണെന്ന് ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും യെച്ചൂരി സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ഭരണകൂടത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും യെച്ചൂരി പറഞ്ഞു.
ഇരുപത്തിരണ്ടാം സമ്മേളനത്തിനാണ് തൃശൂരില്‍ തുടക്കമായത്. റീജണല്‍ തീയറ്ററില്‍ രാവിലെ പത്ത് മണിക്ക് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദനാണ് പതാക ഉയര്‍ത്തിയത്. പ്രതിനിധി സമ്മേളനത്തില്‍ 87 സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ അടക്കം 566 പ്രതിനിധികളാണു പങ്കെടുക്കുന്നത്.
സീതാറാം യച്ചൂരിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങള്‍:
പാര്‍ട്ടി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം രണ്ടും മാസം മുന്‍പാണു ചര്‍ച്ച ചെയ്ത് അംഗീകരിക്കുക. അതിന്റെ കരടുരൂപം പ്രവര്‍ത്തകര്‍ക്കും ജനങ്ങള്‍ക്കും ലഭ്യമാണ്. അതിനാല്‍ കൂടുതല്‍ ഇവിടെ പറയുന്നില്ല. കൂട്ടായ ദര്‍ശനത്തിന്റെയും ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്റെയും ചുവടുപിടിച്ചാണു പാര്‍ട്ടി മുന്നേറുന്നത്. സമാനതകളില്ലാത്ത സവിശേഷമായ സാഹചര്യത്തിലാണു സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും ന്മ ബിജെപിയുടെ ആക്രമണം രാജ്യത്തു ശക്തമായി ന്മ അക്രമണോത്സുകമായ നവ ഉദാരനയം, കടുത്ത വര്‍ഗീയ ധ്രുവീകരണം, ഭരണകൂട സ്വഭാവഘടന മാറ്റല്‍, വിദേശനയത്തിലെ മൗലികമാറ്റം തുടങ്ങി ബിജെപിയുടെ ചതുര്‍മുഖ ആക്രമണമാണു ഈ കാലഘട്ടം നേരിടുന്നത്. ഈ നാല് വെല്ലുവിളികളെ സാര്‍വദേശീയമായാണു കമ്യൂണിസ്റ്റ് പാര്‍ട്ടി പരിശോധിക്കുന്നത്. എന്നാല്‍ മാത്രമേ ആഭ്യന്തര പ്രശ്‌നങ്ങളെ നേരിടാനാവുകയുള്ളൂ.
അമേരിക്കയുടെ ജൂനിയര്‍ പങ്കാളി ആയി ഇന്ത്യ മാറുന്നു. ആര്‍എസ്എസിന്റെ ഫാഷിസ്റ്റ് നയങ്ങളും ഹിന്ദുത്വ അജന്‍ഡയും രാജ്യത്തെ പ്രത്യേക അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ബാങ്കുകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരുകള്‍ ‘പാപ്പരാക്കല്‍’ പ്രഖ്യാപിക്കുന്നു. ചെലവുചുരുക്കലിന്റെ മാര്‍ഗങ്ങള്‍ പ്രഖ്യാപിക്കുന്നു എട്ടു മണിക്കൂര്‍ അധ്വാനം എന്ന അവകാശം ലംഘിക്കപ്പെടുന്നു. തൊഴിലാളികളുടെ ശരാശരി വേതനം വെട്ടിക്കുറയ്ക്കപ്പെടുന്നു, അവധി കുറയ്ക്കുന്നു. സാമൂഹ്യസുരക്ഷ കുറയുന്നു. ന്മ ആഗോള മുതലാളിത്തത്തിന്റെ, ആഗോളവത്കരണത്തിന്റെ ആശയങ്ങളോടു കണ്ണി ചേരുകയാണു ഇന്ത്യയിലെ സര്‍ക്കാര്‍ ചെയ്യുന്നത്. രാജ്യത്തെ മഹാഭൂരിപക്ഷത്തെ ചൂഷണം ചെയ്യുന്നതിനെതിരെയുള്ള പോരാട്ടം നാം ശക്തമാക്കണം.
കൂടുതല്‍ക്കൂടുതല്‍ ലാഭം നേടാനാണു മുതലാളിത്തം ശ്രമിക്കുന്നത്. അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ കയ്യിലാണു മുക്കാല്‍ ഭാഗം സ്വത്തും. വിദേശമൂലധനത്തിനു കീഴ്‌പ്പെടുത്ത ഒരു മേഖലയും രാജ്യത്തില്ല ന്മ പ്രതിരോധം, റെയില്‍വേ, വ്യോമയാനം എന്നിവ സ്വകാര്യവത്കരിക്കപ്പെടുന്നു .രണ്ടു കോടി തൊഴില്‍ അവസരമായിരുന്നു ബിജെപിയും വാഗ്ദാനം. സര്‍ക്കാരിന്റെ നയങ്ങള്‍ തൊഴിലവസരം നഷ്ടപ്പെടുത്തുകയാണ് ന്മ നോട്ടുനിരോധവും ജിഎസ്ടിയും മുതലാളിത്തത്തിനു സൗകര്യപ്പെടുന്നത രീതിയിലാണു നടപ്പാക്കിയത്.
അനൗദ്യോഗിക സമ്പദ് ഘടനയ്ക്കാണു ഇന്ത്യയില്‍ പ്രാധാന്യം. ഇവ തകര്‍ന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യവത്കരിക്കുകയാണു മോദി സര്‍ക്കാര്‍ ന്മ മോദിക്കെതിരെ രാജ്യത്തു പലയിടത്തും പ്രതിഷേധം അലയടിക്കുകയാണ്