yechury stetement about ldf government

ന്യൂഡല്‍ഹി: അഴിമതി രഹിതവും കാര്യക്ഷമവുമായ സര്‍ക്കാരായിരിക്കും എല്‍ഡിഎഫിന്റേതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി.

വി എസിന്റെ കാര്യത്തില്‍ ശരിയായ സമയത്ത് തീരുമാനമെടുക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു. വിഎസിന്റെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താന്‍ സാധിക്കുന്ന വിധത്തിലുളള പദവി വിഎസിന് നല്‍കും. എന്ത് പദവിയെന്നത് മന്ത്രിസഭ തീരുമാനിക്കുമെന്നും യെച്ചൂരി പറഞ്ഞു.

ഇന്ന് 4 മണിക്കാണ് സത്യപ്രതിജ്ഞ ചെയ്ത് പിണറായി മന്ത്രിസഭ അധികാരത്തിലേറുക. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് പൂര്‍ണ പിന്തുണയുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത് എത്തിയിരുന്നു.

നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുള്ള പുതിയ സര്‍ക്കാരിന്റെ നയസമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നടപടികളും സ്വാഗതാര്‍ഹമാണെന്ന് വിഎസ് അഭിപ്രായപ്പെട്ടു. ഇതിനെ മികച്ച തുടക്കമായാണ് കാണുന്നതെന്നും വിഎസ് പറഞ്ഞു.

Top