പുതിയ ആളുകള്‍ക്ക് അവസരം നല്‍കാന്‍ സ്വയം വഴിമാറിയതാണെന്ന് യെദ്യൂരപ്പ

ബെംഗളൂരു: ആരെങ്കിലും സമ്മര്‍ദം ചെലുത്തിയിട്ടില്ല താന്‍ മുഖ്യമന്ത്രിപദം രാജി വെച്ചതെന്ന് ബി എസ് യെദിയൂരപ്പ. വളരെ നാളായി രാജിയെക്കുറിച്ച് ആലോചിക്കുകയാണ്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കാന്‍ സ്വയം വഴിമാറിയതാണെന്നും യെദിയൂരപ്പ പറഞ്ഞു.

കര്‍ണാടകത്തില്‍ ബിജെപിയെ വീണ്ടും അധികാരത്തിലെത്തിക്കുക മാത്രമാണ് അടുത്ത ലക്ഷ്യം. ഇതിനായി പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകും. അടുത്ത മാസം സംസ്ഥാന വ്യാപക പര്യടനം നടത്തുമെന്നും യെദിയൂരപ്പ പറഞ്ഞു.

കര്‍ണാക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും തിങ്കളാഴ്ചയാണ് യെദിയൂരപ്പ രാജിവച്ചത്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനത്തിലായിരുന്നു രാജി പ്രഖ്യാപനം. യെദിയൂരപ്പയെ നേതൃസ്ഥാനത്ത് നിന്നും മാറ്റാന്‍ ബി ജെ പി കേന്ദ്ര നേതൃത്വം ആലോചിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നതിനിടെയായിരുന്നു രാജി.

Top