ബെംഗളൂരു: ബി.എസ് യെദ്യൂരപ്പയെ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുമെന്ന വാര്‍ത്തകള്‍ തള്ളി ബിജെപി സംസ്ഥാന – കേന്ദ്ര നേതൃത്വം. യെദ്യൂരപ്പയെ മാറ്റുമെന്നത് അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ആ രീതിയില്‍ ഒരു ചര്‍ച്ചയും ഹൈക്കമാന്‍ഡിന് മുന്നില്‍ നിലവില്‍ ഇല്ല.
യെദ്യൂരപ്പ സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തെ നല്ല രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു. കര്‍ണാടക ബിജെപിയില്‍ നേതൃമാറ്റത്തെക്കുറിച്ച് ഒരു രീതിയിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ പ്രതികരിച്ചു.
ബിജെപി ദേശീയ നേതൃത്വത്തിന് തന്നില്‍ വിശ്വാസമുള്ളിടത്തോളം കാലം അധികാരത്തില്‍ തുടരുമെന്നും അതില്ലാതായാല്‍ അടുത്ത നിമിഷം രാജിവച്ചൊഴിയുമെന്നും യെദ്യൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.