ബംഗളൂരു: മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ ബി എസ് യെദിയൂരപ്പയുടെ മകന്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രിയായേക്കും. വിജയേന്ദ്രയുടെ പേര് കേന്ദ്ര നിരീക്ഷക സംഘം നിര്‍ദ്ദേശിച്ചുവെന്നാണ് വിവരം. എന്നാല്‍ ഈ നീക്കത്തിനെതിരെ എതിര്‍പ്പുമായി എംഎല്‍എമാര്‍ രംഗത്തെത്തിയിട്ടുണ്ട്.
യെദിയൂരപ്പയുടെ രണ്ടാമത്തെ മകനാണ് ബി വൈ വിജയേന്ദ്ര. കര്‍ണ്ണാടക ബിജെപി വൈസ് പ്രസിഡന്റായ വിജയേന്ദ്ര അഭിഭാഷകനുമാണ്. ശിവമോഗ എംപിയും യെദിയൂരപ്പയുടെ മൂത്ത മകനുമായ ബി വൈ രാഘവേന്ദ്രയേക്കാള്‍ അച്ഛനില്‍ സ്വാധീനമുള്ള മകനാണ് വിജയേന്ദ്ര. യെദിയൂരപ്പ തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി കാണുന്നത് വിജയേന്ദ്രയെ ആണെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു.