കോണ്‍ഗ്രസ്സിന്റെ ഉപജീവന മാര്‍ഗ്ഗം വ്യാജ ആരോപണങ്ങള്‍ പ്രചരിപ്പിക്കലെന്ന് ജെയ്റ്റ്‌ലി

arunjetly

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ ഉപജീവനമാര്‍ഗം കളവ് പ്രചരിപ്പിക്കലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കര്‍ണാടകയിലെ ബിജെപി നേതാവ് യെദ്യൂരപ്പ മുഖ്യമന്ത്രിയാവാനായി പാര്‍ട്ടി നേതൃത്വത്തിന് 1800 കോടി രൂപ നല്‍കിയെന്നത് കോണ്‍ഗ്രസ്സ് നടത്തിയ വ്യാജ പ്രചരണമാണെന്ന് ജെയ്റ്റ്‌ലി.

ഈ ആരോപണം വ്യാജമാണെന്ന് വ്യക്തമായതാണെന്നും, ഉത്തരവാദിത്വപ്പെട്ടവര്‍ ഈ വിഷയം കൃത്യമായി പരിശോധിച്ചിട്ടുണ്ടെന്നും, യെദ്യൂരപ്പയുടെ പ്രതികരണം ഉചിതവും കൃത്യവുമായിരുന്നുവെന്നും ജെയ്റ്റ്‌ലി പറയുന്നു.

തന്റെ ഒപ്പും കൈപ്പടയും ഒത്തുനോക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. സാം പിത്രോദയുണ്ടാക്കിയ കുരുക്കില്‍ നിന്ന് കോണ്‍ഗ്രസിന് പുറത്ത് കടക്കണമായിരുന്നു. രാഹുലിന്റെ രക്ഷക്കായി നുണകളുടെ കാരവന്‍ അവിടെ തയ്യാറായി. കോണ്‍ഗ്രസിന്റെ ഉപജീവനമാര്‍ഗം കളവ് പ്രചരിപ്പിക്കലാണ്. വിജയ്മല്യ, നീരവ് മോദി, റഫാല്‍ തുടങ്ങിയ വിഷയങ്ങളിലൊക്കെ ഉണ്ടായ പ്രചാരണങ്ങള്‍ ഇതിന് തെളിവാണെന്നും ജെയ്റ്റ്‌ലി വ്യക്തമാക്കി.

Top