ബുള്‍ബുള്‍ ചുഴലിക്കാറ്റ് അതിതീവ്രമായി ; വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ബുള്‍ബുള്‍ ചുഴലിക്കാറ്റ് അതിതീവ്രമായതോടെ കേരളത്തില്‍ പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളില്‍ ശനിയാഴ്ചയും ഞായറാഴ്ചയും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, വയനാട് എന്നീ ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ടായിരിക്കും. കോഴിക്കോട് ശനിയാഴ്ചയാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഒഡീഷയുടെ തീരത്ത് നിന്നും 310 മീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റ് ഇപ്പോള്‍. മണിക്കൂറില്‍ 160 കിമീ വരെ കാറ്റ് വേഗമാര്‍ജിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Top