സനാ: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യകക്ഷികള്‍ യമനിലെ ജയില്‍വളപ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ തടവുകാരുള്‍പ്പെടെ 30 പേര് കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഹൂതി അനുകൂല മാധ്യമം 43 പേര് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തു. ഹുദായിദയിലെ അല്‍ സയ്ദിയ സെക്യൂരിറ്റി ഹെഡ്ക്വാര്‍ട്ടേഴ്സിലെ ജയിലിനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.
2014 മുതല്‍ നഗരം ഹൂതി വിമതരുടെ അധീനതയിലാണ്.