കുവൈറ്റ് സിറ്റി: മെകുനു കൊടുങ്കാറ്റ് നാശം വിതച്ച യമനിലെ സഖ്തരിയിലെ ദാബാ കാറാജ ഗ്രാമത്തില്‍ കുവൈറ്റിന്റെ വക വെളിച്ചം എത്തിക്കുന്നു. സൗരോര്‍ജ പദ്ധതി സ്ഥാപിച്ചാണ് കുവൈറ്റ് റെഡ്ക്രസന്റ് ഗ്രാമം വൈദ്യുതീകരിക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവൃത്തികള്‍ കഴിഞ്ഞദിവസം തുടങ്ങിയതായി യമനിലെ സംഘടനയുടെ മേധാവി അബ്ദുറഹ്മാന്‍ അല്‍ ഔന്‍ കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. മെകുനു ചുഴലിക്കാററ് അടിച്ച സ്ഥലങ്ങളിലെല്ലാം വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. സലാല ഉള്‍പ്പെടെയുള്ള മിക്ക സ്ഥലത്തും വൈദ്യുതി ബന്ധം മുടങ്ങിയിരുന്നു.