യമൻ: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള അഭയാർത്ഥികളെ മനുഷ്യകടത്തുകാര്‍ കടലില്‍ തള്ളിയിട്ടു.
പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികളാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവും.
80ഓളം പേരെയാണ് കടലിലേക്ക് മനുഷ്യകടത്തുകാര്‍ തള്ളിയിട്ടത്. നിരവധിപേര്‍ മുങ്ങിമരിച്ചതായാണ് റിപ്പോർട്ടുകൾ.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് യമനിലേക്ക് ഇവര്‍ ബോട്ട് മാര്‍ഗം സഞ്ചരിച്ചത്. അഭയാര്‍ഥി ബോട്ട് യമന്‍ തീരത്തോട് അടുത്തപ്പോഴായിരുന്നു സംഭവം.
ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടരുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും ജോലി അന്വേഷിച്ചും മറ്റും നിരവധി പേരാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറുന്നത് .
ഈവര്‍ഷം മാത്രം ഏതാണ്ട് അരലക്ഷത്തിലധികം പേര്‍ ഇത്തരത്തില്‍ എത്തിയിട്ടുണ്ട്.
ചിലരുടെയെല്ലാം മൃതദേഹങ്ങള്‍ കിട്ടിയെങ്കിലും അമ്പതിലേറെപേരെ കണ്ടെത്താനായിട്ടില്ലെന്ന് ഐക്യരാഷ്ട്ര സഭയുടെ കുടിയേറ്റ വിഭാഗം അറിയിച്ചത്.
യമന്‍ തീരത്തോട് അടുത്തപ്പോഴായിരുന്നു സംഭവമെന്നും രണ്ടാം തവണയാണ് ഇത്തരത്തിലുള്ള പ്രശ്നം ഉണ്ടാകുന്നതെന്നും യുഎന്‍ അധികൃതര്‍ അറിയിച്ചു.