ഏഡന്‍: യെമനിലെ വിമത കേന്ദ്രങ്ങളില്‍ സൗദി സഖ്യം നടത്തിയ വ്യോമാക്രമണത്തില്‍ 20 സിവിലിയന്‍മാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വിമതരുടെ നിയന്ത്രണത്തിലുള്ള തുറമുഖ നഗരമായ ഹൊദെയ്ദയിലായിരുന്നു ആക്രമണം.
തലസ്ഥാനമായ സനാ പിടിച്ചെടുത്തതിന്റെ രണ്ടാം വാര്‍ഷികം ആഘോഷിച്ചു മണിക്കൂറുകള്‍ക്കുള്ളിലാണ് വിമതര്‍ക്കു നേര്‍ക്ക് ശക്തമായ ആക്രമണമുണ്ടായതെന്നത് ശ്രദ്ധേയമാണ്. സനായിലും വ്യോമാക്രമണം നടന്നതായി റിപ്പോര്‍ട്ടുണ്ട്.
18 മാസമായി സൗദി സഖ്യം യെമനില്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ നിരവധി സിവിലിയന്‍മാര്‍ കൊല്ലപ്പെടുന്നുണ്ട്. സൗദി സഖ്യം ഇടപെടല്‍ ആരംഭിച്ചതിനുശേഷം 6,600 പേര്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.