സനാ: യെമനില്‍ ഹൗതി ഷിയാ വിമതരുടെ ആക്രമണത്തില്‍ 13 സൈനികര്‍ കൊല്ലപ്പെട്ടു. 20 സൈനികര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. എന്നാല്‍ വിമതര്‍ക്ക് ആര്‍ക്കും പരുക്കേറ്റിട്ടില്ല.
തീരനഗരമായ ഹൊദീദയിലാണ് സംഭവം. ഹാദി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് ആക്രമണം നടത്താന്‍ ഇറാന് പിന്തുണയുള്ള ഹൗതി ഷിയാ വിമതര്‍ നേരത്തെ പദ്ധതിയിട്ടിരുന്നതായാണ് വിവരം.