ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് യേശുദാസും ജയരാജും

jayaraj-yesudas

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഗായകന്‍ യേശുദാസും സംവിധായകന്‍ ജയരാജും അറിയിച്ചു. വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനിയുടെ വേദി കൈയടക്കാനുള്ള നീക്കത്തെ തുടര്‍ന്ന് ചടങ്ങ് ബഹിഷ്‌കരിക്കാന്‍ ജേതാക്കള്‍ തീരുമാനിച്ചിരുന്നു. രാഷ്ട്രപതി പുരസ്‌കാരം നല്‍കിയില്ലെങ്കില്‍ ചടങ്ങ് ബഹിഷ്‌കരിക്കുകമെന്ന് ഫഹദ് ഫാസില്‍, പാര്‍വതിയടക്കമുള്ള ജേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

ഇതിനിടെയാണ് ചടങ്ങ് ബഹിഷ്‌കരിക്കില്ലെന്ന് യേശുദാസും ജയരാജും പ്രഖ്യാപിച്ചത്. രാഷ്ട്രപതിക്ക് നല്‍കിയ പരാതിയില്‍ താന്‍ ഒപ്പിടുക മാത്രമാണ് ചയ്തതെന്നും വിവേചനത്തില്‍ പ്രതിഷേധം അറിയിക്കാനാണ് ഒപ്പിട്ടതെന്നും യേശുദാസ് വ്യക്തമാക്കി.

വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹെബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍, മികച്ച ഗായകന്‍ യേശുദാസ്, മികച്ച സംവിധായകന്‍ ജയരാജ്, മികച്ച സംഗീത സംവിധായകന്‍ എ.ആര്‍ റഹ്മാന്‍ തുടങ്ങി 11 പുരസ്‌കാരങ്ങളാണ് രാഷ്ട്രപതി വിതരണം ചെയ്യുന്നത്.

Top