ശ്രീലങ്ക: അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന ആയിരക്കണക്കിന് ആളുകള്‍ക്കൊപ്പം യോഗ അഭ്യസിച്ചു.
നിരവധി യോഗാസനങ്ങള്‍ അഭ്യസിച്ച സിരിസേന ഇന്ത്യന്‍ സാംസ്‌ക്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശ്രീലങ്കയില്‍ സംഘടിപ്പിച്ച യോഗാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കിയിട്ടുണ്ട്.
ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിച്ചുകൊണ്ടുള്ള യുഎന്‍ പ്രഖ്യാപനം നടപ്പാക്കുന്നതില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ണായക പങ്ക് വഹിച്ചതായി ഹൈ കമ്മീഷ്ണര്‍ തരണ്‍ജിത്ത് സിങ് സന്ധു പറഞ്ഞു.