യോഗാ ഗുരുവായ മുസ്ലിം യുവതിയുടെ വീടിനു നേരെ ആക്രമണം

റാഞ്ചി: ജാര്‍ഖണ്ഡില്‍ യോഗാ ഗുരുവായ മുസ്ലിം യുവതിയുടെ വീടിനു നേരെ കല്ലേറ്.

റാഞ്ചി സ്വദേശിനി റാഫിയ നാസയുടെ വീടിനു നേര്‍ക്കാണ് കല്ലേറുണ്ടായത്. തന്റെ നിലപാടുകള്‍ സംബന്ധിച്ച് ദേശീയ മാധ്യമത്തിനു അഭിമുഖം നല്‍കിയതിനു പിന്നാലെയാണ് റാഫിയയുടെ വീടിനു നേര്‍ക്ക് ആക്രമണമുണ്ടായത്.

കഴിഞ്ഞ ദിവസം റാഫിയക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ക്ക് സര്‍ക്കാര്‍ പോലീസ് സംരക്ഷണം നല്‍കുകയും ചെയ്തിരുന്നു.

യോഗ ഗുരു ബാബാ രാംദേവിനൊപ്പം പൊതുപരിപാടിയില്‍ യോഗ അവതരിപ്പിച്ചാണ് റാഫിയ അറിയിപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇവരുടെ സമുദായത്തിനുള്ളില്‍നിന്നു എതിര്‍പ്പ് ശക്തമാകുകയായിരുന്നു.

Top