യോഗിയുടെ യു.പിയിൽ കാക്കിയിട്ടവൻ കൊല്ലപ്പെട്ടാൽ മാടിന്റെ വില പോലുമില്ല

രു പശുവിനാണോ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ജീവനാണോ വില എന്ന കാര്യത്തില്‍ മനുഷ്യരായി പിറന്ന ആര്‍ക്കും സംശയം ഉണ്ടാകില്ല, എന്നാല്‍ യുപിയിലെ യോഗി ആദിത്യനാഥിന്റെ പൊലീസിന് ഇക്കാര്യത്തില്‍ മറിച്ചൊരു അഭിപ്രായമുണ്ട്. അവര്‍ക്ക് പ്രധാനം അക്രമികള്‍ ക്രൂരമായി കൊന്ന സഹപ്രവര്‍ത്തകന്റെ ജീവനല്ല, മറിച്ച് കൊല്ലപ്പെട്ട പശുവാണ്.

ജീവന്‍ ഏതായാലും അതിനെ അതിന്റേതായ ഗൗരവത്തില്‍ തന്നെ എടുക്കണം. അക്കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. എന്നാല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാനായി ബോധപൂര്‍വ്വം ഉണ്ടാക്കിയ കലാപമെന്ന് പൊലീസ് തന്നെ സംശയിക്കുന്ന കേസില്‍ ഉന്നത ഐ.പി.എസ് ഓഫീസര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത് രാജ്യത്തെ ജനങ്ങളെയാകെ ഞെട്ടിക്കുന്നതാണ്.

അപമാനഭാരത്താല്‍ തല താഴ്ത്തിയിരിക്കുകയാണ് പൊലീസ് സേന. അവരുടെ ഉള്ളിലും ശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ അലയടിക്കുന്നത്.

Yogi Adityanath

സത്യസന്ധനായ ഒരു പൊലീസ് ഓഫീസര്‍ക്കു പോലും നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ബി.ജെ.പി ഭരണത്തില്‍ ഇല്ലേ എന്ന ചോദ്യം യോഗി ആദിത്യനാഥ് സര്‍ക്കാറിനെ കടുത്ത പ്രതിരോധത്തിലേക്കാണ് തള്ളിവിടുന്നത്. പ്രതികള്‍ എല്ലാം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആണ് എന്നതിനാല്‍ പ്രതിപക്ഷവും സംഭവം ശക്തമായ ആയുധമാക്കി മാറ്റി കഴിഞ്ഞു.

പശുവിനെ കശാപ്പ് ചെയതവര്‍ ആരാണെന്ന് കണ്ടെത്തുന്നതിനാണ് പ്രഥമ പരിഗണനയെന്നാണ് മീററ്റ് ഐജി റാം സിങ് പ്രതികരിച്ചത്. ഐജിയുടെ ഈ നിലപാടിനെതിരെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ സുബോധ് കുമാര്‍ സിങ്ങിന്റെ മക്കള്‍ രംഗത്ത് എത്തി. എസ്‌ഐയുടെ കൊലപാതകത്തില്‍ മുഖ്യപ്രതി ബജ്രംഗ്ദള്‍ പ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം ആസൂത്രിതമാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നതാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായ പ്രതികരണം.

പശുവിനെ കശാപ്പ് ചെയ്യുന്നത് കണ്ടുവെന്ന് പ്രചരിപ്പിച്ച് പ്രദേശത്ത് കലാപം അഴിച്ച് വിടുകയും പൊലീസ് സ്റ്റേഷന്‍ അക്രമിച്ച് എസ്‌ഐയെ വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. സുബോധ് കുമാറിന്റെ കൊലപാതകത്തിന് ശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ച് ചേര്‍ത്ത യോഗത്തിലും കൊലപാതകത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല.

Top