ലക്നൗ: നിയമങ്ങൾ അനുസരിക്കാൻ കഴിയാത്തവർ സംസ്ഥാനം വിട്ടുപോകണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗൊരക്പുരിൽ പാർട്ടി പ്രവർത്തകരെ സംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുപിയിൽ ക്രമസമാധാനം പരിവർത്തന ഘട്ടത്തിലാണ്. ഭാവിയിലും ഇത് തുടരും. നിയമങ്ങളെ ബഹുമാനിക്കാത്തവർക്ക് സംസ്ഥാനം വിട്ടുപോകാം. നേരത്തെയും ഇക്കാര്യം സൂചിപ്പിച്ചുട്ടള്ളതാണെന്നും ആദിത്യനാഥ് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആദിത്യനാഥ് പുകഴ്ത്തി. രാജ്യത്തെ വിഐപി സംസ്കാരം അവസാനിപ്പിക്കാൻ പ്രധാനമന്ത്രിക്ക് കഴിഞ്ഞതായും യുപി മുഖ്യമന്ത്രി പറഞ്ഞു.