യോഗി ആദിത്യനാഥിന്റെ പേരില്‍ നിന്നും ‘യോഗി’ മാറ്റി ‘ഭോഗി’ എന്നാക്കണമെന്ന് കോണ്‍ഗ്രസ്

yogi

ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പേരില്‍ നിന്ന് ‘യോഗി’ ഒഴിവാക്കി ഭോഗി എന്നാക്കണമെന്ന് കോണ്‍ഗ്രസ്. യു.പി മുഖ്യമന്ത്രിയെ ആദിത്യനാഥ് എന്നു മാത്രം അഭിസംബോധന ചെയ്താല്‍ മതി. യോഗി എന്ന പേരിന് ആദിത്യനാഥ് അര്‍ഹനല്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു.

യു.പി മുഖ്യമന്ത്രി എന്ന നിലയിലുള്ള ബഹുമാനം അദ്ദേഹത്തിനു നല്‍കണം. എന്നാല്‍ പ്രത്യേക അര്‍ഥം ദ്യോതിപ്പിക്കുന്ന യോഗി എന്ന പേരിന്റെ ആവശ്യമില്ലെന്നും സുര്‍ജെവാല വ്യക്തമാക്കി. 200 നവജാത ശിശുക്കളുടെ മരണത്തിന് ഉത്തരവാദിയായ, ദലിതരുടെ വീടുകള്‍ നശിപ്പിച്ച, ബലാത്‌സംഗ വീരന്‍മാരായ നേതാക്കളെയും എം.എല്‍.എമാരെയും സംരക്ഷിക്കുന്ന ആളെ യോഗി എന്നല്ല ഭോഗി എന്നാണ് വിളിക്കേണ്ടതെന്നും രണ്‍ദീപ് ആരോപിച്ചു.

Top