സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തെറ്റ് ചെയ്താലും നടപടി എടുക്കാന്‍ ഉത്തരവിട്ട് യോഗി ആദിത്യ നാഥ്

ലക്‌നൗ: രാഷ്ട്രീയത്തിനല്ല മറിച്ച് ക്രമസമാധാനത്തിനാണ് പ്രധാന്യം നല്‍കേണ്ടതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വന്തം പാര്‍ട്ടിയിലുള്ളവര്‍ തെറ്റ് ചെയ്താലും നടപടി ഉടന്‍ എടുത്തുകൊള്ളണമെന്നും യോഗി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി

രാവിലെ 9 മുതല്‍ 11 വരെ സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പൊലീസ് കേള്‍ക്കണമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല ജില്ലാ മജിസ്‌ട്രേറ്റ് മറ്റു ഉന്നത പദവിയിലുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കേള്‍ക്കണമെന്നും പരിഹരിക്കാന്‍ വേണ്ട നടപടിയെടുക്കണമെന്നും ആദിത്യനാഥ് നിര്‍ദ്ദേശിച്ചു.

കൂടാതെ ഉദ്യോഗസ്ഥര്‍ കൃത്യമായി ഓഫീസില്‍ വന്നോ എന്നറിയാനായി ആദിത്യനാഥ് ഓഫീസുകളിലെ ലാന്‍ഡ്‌ലൈനുകളില്‍ വിളിച്ചു ഉറപ്പ് വരുത്തുകയും ചെയ്തു.

Top