Yogi Adityanath allocates portfolios to ministers, retains home department with himself

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ വകുപ്പുകള്‍ നിശ്ചയിച്ചു.

നിര്‍ണായകമായ ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ആദിത്യനാഥ് തന്നെ കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രിയും യുപി ബിജെപി അധ്യക്ഷനുമായ കേശവ് പ്രസാദ് മൗര്യക്ക് പൊതുമരാമത്തു വകുപ്പ് നല്‍കി. ബിഎസ്പി നേതാവായിരുന്ന മൗര്യ കഴിഞ്ഞവര്‍ഷമാണ് ബിഎസ്പിയില്‍നിന്നു ബിജെപിയിലേക്കു ചേക്കേറിയത്. മറ്റൊരു ഉപമുഖ്യമന്ത്രിയായ ദിനേശ് ശര്‍മ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യും.

കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്കു ചേക്കേറിയ റീത്ത ബഹുഗുണ ജോഷിക്ക് വനിതാ, ശിശുക്ഷേമ, ടൂറിസം വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. ക്രിക്കറ്റ് താരമായിരുന്ന ചേതന്‍ ചൗഹാന്‍ കായിക മന്ത്രാലയത്തിന്റെ ചുമതല വഹിക്കും.

ഗവര്‍ണര്‍ രാം നായികിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി ആദിത്യനാഥ് മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പട്ടിക കൈമാറിയിട്ടുണ്ട്.

Top