ഗൊരഖ്പൂര്‍: കൈലാസ് മാനസരോവര്‍ തീര്‍ത്ഥാടകരുടെ സബ്‌സിഡി തുക ഉയര്‍ത്തി.
50000 രൂപയായിരുന്ന സബ്‌സിഡി തുക ഒരു ലക്ഷമാക്കിയാണ് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉയര്‍ത്തിയത്.
അഖിലേഷ് യാദവ് സര്‍ക്കാര്‍ സബ്ഡിസി 25,000 രൂപയില്‍ നിന്ന് 50,000 രൂപയാക്കി ഉയര്‍ത്തിയിരുന്നു.
കൈലാസ് മാനസരോവര്‍ യാത്ര പ്രോത്സാഹിപ്പിക്കുന്നതിനാണ് സബ്‌സിഡി കൂട്ടിയതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. തീര്‍ഥാടകര്‍ക്കായി മാനസരോവര്‍ ഭവന്‍ നിര്‍മ്മിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂണ്‍ 12 മുതല്‍ സപ്തംബര്‍ എട്ട് വരെയാണ് കൈലാസ് മാനസരോവര്‍ യാത്രയുടെ സീസണ്‍.