‘ഇനിയാരും വിശന്ന് കഴിയരുത് ‘ അഞ്ചുരൂപക്ക് ഭക്ഷണവുമായി യുപിയില്‍ ഭോജനാലയങ്ങള്‍

yogi

ലക്‌നൗ: യുപിയില്‍ ഇനിയാരും വിശന്നു കഴിയരുത് എന്ന ഉദ്ദേശത്തോടെ കുറഞ്ഞനിരക്കില്‍ ഭക്ഷണം നല്‍കുന്ന ഭോജനാലയങ്ങള്‍ തുടങ്ങുന്നു.

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശപ്രകാരമാണ് പദ്ധതി തുടങ്ങുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെയാണ് അന്നപൂര്‍ണ ഭോജനാലയം പദ്ധതി പ്രഖ്യാപിച്ചത്.

അന്നപൂര്‍ണ ഭോജനാലയത്തില്‍ നിന്ന് അഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവും അത്താഴവും കഴിക്കാം. പ്രഭാത ഭക്ഷണമാണെങ്കില്‍ മൂന്നു രൂപക്കും ലഭിക്കും.

കൂടാതെ ഓരോരുത്തര്‍ക്കും ആവശ്യത്തിനുള്ള അളവ് ഭക്ഷണവും കിട്ടും. ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഔദ്യോഗികമായി അന്നപൂര്‍ണ ഭോജനാലയങ്ങള്‍ പ്രവര്‍ത്തനമാരംഭിക്കും.

സബ്‌സിഡി നിരക്കില്‍ ഭക്ഷണം കിട്ടുന്ന 200 കടകളാണ് തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങുന്നത്. ഇതിന്റെ നടത്തിപ്പ് സന്നദ്ധ സംഘടനകളെ ഏല്‍പ്പിക്കാനാണ് ഒരുങ്ങുന്നത്.

Top