ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് പ്രഖ്യാപിച്ച വായ്പാ എഴുതി തള്ളലില്‍ 1.55 ലക്ഷം രൂപയുടെ വായ്പയെടുത്ത കര്‍ഷകന് ലഭിച്ചത് ഒരു രൂപ ഇളവ്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ആറ് വര്‍ഷം മുമ്പാണ് ചിഡ്ഡി എന്ന കര്‍ഷകന്‍ 1.55 ലക്ഷം രൂപ വായ്പയെടുത്തത്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച വായ്പ എഴുതി തള്ളല്‍ പദ്ധതി പ്രകാരം ഒരു ലക്ഷം രൂപയെങ്കിലും തനിക്ക് ഇളവ് ലഭിക്കേണ്ടതാണെന്ന് ഇയാള്‍ അവകാശപ്പെടുന്നു.
എന്നാല്‍, സാങ്കേതിക പിഴവാണ് ഇത്തരമൊരു തെറ്റിന് കാരണമായതെന്നാണ് ഔദ്യോഗിക അവകാശവാദം.
സാങ്കേതിക തകരാറുകള്‍ പരിഹരിക്കുമെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.
വായ്പ ഇളവ് ഒരു തമാശയായി മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളതെന്ന് സമാജ് വാദി പാര്‍ട്ടി ആരോപിച്ചു.