ഉത്തര്‍പ്രദേശിന്റെ ജലജീവിയായി ഡോള്‍ഫിനെ പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിന്റെ ജലജീവിയായി ഡോള്‍ഫിനെ പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗാ നദി തടത്തില്‍ ഏകദേശം 2000 ഡോള്‍ഫിനുകളെ കണ്ടെത്തി.തടാകങ്ങളും നദികളും മാലിന്യമുക്തമായി സൂക്ഷിക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

ഗംഗ, യമുന, ചമ്പല്‍, ഘഘ്ര, രപ്തി, ഗെറുവ തുടങ്ങിയ നദികളിലാണ് ഗംഗാ ഡോള്‍ഫിനുകള്‍ കാണപ്പെടുന്നത്.വന്യജീവികളെ കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനായി ടൈഗര്‍ റിസര്‍വുമായി ചേര്‍ന്ന് ഗ്രാമപ്രദേശങ്ങളിലുള്ളവരെ പരിശീലിപ്പിക്കാനും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

കുളങ്ങളുടെയും നദികളുടെയും ശുദ്ധി നിലനിര്‍ത്തേണ്ടത് വളരെ പ്രാധാന്യമേറിയ കാര്യമാണെന്ന് പ്രഖ്യാപനത്തിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.പ്ലാസ്റ്റിക് ഉപയോഗം വെള്ളത്തിനും പ്രകൃതിയ്ക്കും ഒരുപോലെ ദോഷം ചെയ്യുന്നു.

അതിനാല്‍ വിനോദസഞ്ചാരികളും പ്രദേശവാസികളും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടത് പ്രധാനമാണ്. വന്യജീവികളെ പ്രതിരോധിക്കുന്നതിനെ കുറിച്ചും അവയോട് ഇടപഴകുന്നതിനെ കുറിച്ചും പ്രദേശവാസികള്‍ക്ക് പരിശീലനം നല്‍കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യമേറിയതാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.

Top