മത-ജാതി ചിന്തകളേക്കാള്‍ പ്രാധാന്യം ജനസംഖ്യ കുറയ്ക്കുന്നതിന് നല്‍കണമെന്ന് യോഗി ആദിത്യനാഥ്

yogi

ലക്‌നൗ: മത-ജാതി ചിന്തകളേക്കാള്‍ പ്രാധാന്യം ജനസംഖ്യ കുറയ്ക്കുന്നതിന് നല്‍കണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് ആദിത്യനാഥിന്റെ ആഹ്വാനം.

ദേശീയതയുടെ ആവിഷ്‌കരണമാണ് അണുകുടുംബങ്ങള്‍. ഈ സന്ദേശം പ്രചരിപ്പിക്കുകയും ജനസംഖ്യ കുറയ്ക്കുന്നതിനുള്ള മുന്നേറ്റത്തില്‍ പങ്കാളിയാവുകയും വേണം. എല്ലാ വിഭവങ്ങളും എല്ലാവരില്‍ എത്തിച്ച് ഓരോരുത്തരുടെയും ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നാണ് സര്‍ക്കാരിന്റെ ചിന്തയെന്നും അദ്ദേഹം പറഞ്ഞു.

Top