ലക്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന മാതൃകയാണ് യുപിയില്‍ താന്‍ പിന്തുടരുകയെന്ന് നിയുക്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്ന മോദിയുടെ മുദ്രാവാക്യമാണ് യുപിയിലും പിന്തുടരുക. സംസ്ഥാനത്തിന്റെ സര്‍വതോന്മുഖമായ വികസനമാണ് ലക്ഷ്യംവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ വികസനത്തിന്റെ പാതയിലേക്ക് എത്തിക്കാനാവുമെന്ന ഉറച്ചവിശ്വാസം തനിക്കുണ്ടെന്നും ആദിത്യനാഥ് വ്യക്തമാക്കി.
ശനിയാഴ്ച ചേര്‍ന്ന ബിജെപി നിയമസഭാ കക്ഷി യോഗമാണ് യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.
ഞായറാഴ്ചയാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ജ ചെയ്ത് അധികാരമേല്‍ക്കുക. ലക്നൗ കാന്‍ഷിറാം സ്മൃതിഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.
നിയുക്ത മുഖ്യമന്ത്രി ആദിത്യനാഥിനൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ സത്യപ്രതിജ്ഞയ്ക്കെത്തും.