ലക്നോ: ഇഫ്താര്‍ വിരുന്ന് നടത്തില്ലന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അദ്ദേഹത്തിന്റെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.
ഇഫ്താര്‍ വിരുന്ന് നടത്തുന്നത് ഒഴിവാക്കുന്ന രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് ആദിത്യനാഥ്. നേരത്തെ, 1999-2000ല്‍ ഇവിടെ ബിജെപി മുഖ്യമന്ത്രിയായിരുന്ന രാം പ്രകാശ് ഗുപ്തയും ഇഫ്താര്‍ വിരുന്ന് ഒഴിവാക്കിയിരുന്നു.
അതേസമയം മുന്‍പ് മുതിര്‍ന്ന നേതാക്കളായ എ.ബി.വാജ്പേയ്, രാജ്നാഥ് സിംഗ്, കല്യാണ്‍ സിംഗ് തുടങ്ങിയവരൊക്കെ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ തന്നെ, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായം സിംഗ് യാദവ്, ബിഎസ്പി നേതാവ് മായാവതി, മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവരെല്ലാം റംസാനില്‍ ഇഫ്താര്‍ വിരുന്ന് ഒരുക്കിയിരുന്നു.