ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നിയമസഭ കക്ഷി നേതാവായി യോഗി ആദിത്യനാഥിനെ തെരഞ്ഞെടുത്തു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് പ്രഖ്യാപനം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാര്‍ഗനിര്‍ദേശവും പിന്തുണയുമാണ് ചരിത്ര വിജയത്തിന് കാരണമെന്ന് യോഗി ആദിത്യനാഥ് യോഗത്തില്‍ പറഞ്ഞു.
ഇന്ന് വൈകിട്ട് നാല് മണിക്ക് ലക്‌നൗവിലെ ഏക്‌ന സ്റ്റേഡിയത്തിലാണ് യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും ബിജെപി ദേശീയ നേതാക്കളും, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 11 മുഖ്യമന്ത്രിമാരും അടങ്ങുന്ന വന്‍ നിര ചടങ്ങില്‍ പങ്കെടുക്കും. നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യോഗി ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപികരിക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നു.