Yogi Adityanath Orders Cops To Start Work On Banning Slaughterhouses

yogi

ലക്‌നോ: യുപിയില്‍ കന്നുകാലിക്കടത്ത് നടത്തുന്നവരോട് യാതൊരു ദാക്ഷിണ്യവും കാട്ടേണ്ടതില്ലെന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥ് .

കൂടാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ പൂട്ടാനും കന്നുകാലിക്കടത്തു തടയാനുമുള്ള കര്‍മ്മപദ്ധതി തയാറാക്കാന്‍ മുഖ്യമന്ത്രി പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍ ധാരാളം അറവുശാലകള്‍ സംസ്ഥാനത്ത് നിയമപരമായി പ്രവര്‍ത്തിക്കുന്നു എന്നിരിക്കെ കര്‍മ്മപദ്ധതി എങ്ങനെ തയാറാക്കുമെന്ന കാര്യത്തില്‍ പൊലീസ് ആശയക്കുഴപ്പത്തിലാണ്.

‘ഇതില്‍ പുതിയതായിട്ട് ഒന്നുമില്ല. അനധികൃത അറവുശാലകള്‍ നിരോധിക്കുക എന്നത് ബിജെപിയുടെ പ്രകടനപത്രികയിലുള്ളതാണ്. നിയമവിരുദ്ധമായ ഒരു പ്രവര്‍ത്തിയും യുപിയില്‍ അനുവദിക്കില്ല’ ബിജെപി വക്താവ് സിദ്ധാര്‍ഥ് നാഥ് സിങ് അറിയിച്ചു.

പൊതുയിടങ്ങളില്‍ സ്ത്രീകളെ ശല്യം ചെയ്യുന്നവരെ തടയുന്നതിനുള്ള പ്രത്യേക സംഘം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. പൊലീസ് സംരക്ഷണം ലഭിക്കുന്ന അനര്‍ഹരെ കണ്ടെത്താനുള്ള നിരീക്ഷണവും മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആരംഭിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാന്‍മസാല, പ്ലാസ്റ്റിക് തുടങ്ങിയവ നിരോധിക്കുവാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അറിയിച്ചു.

Top