ലഖ്‌നൗ: സംസ്ഥാനത്ത് ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ഉത്തര്‍പ്രദേശിലെ ക്രമസമാധാന നില വിലയിരുത്താനായി കൂടിയ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.
സംസ്ഥാനത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്തുന്നതിന് സര്‍വെ നടത്താനും ആദിത്യനാഥ് ഉത്തരവിട്ടു.
ഉത്തര്‍പ്രദേശില്‍ ക്രിമിനലുകളെ വെച്ചുപൊറുപ്പിക്കില്ല, അവര്‍ സംസ്ഥാനം വിടാന്‍ നിര്‍ബന്ധിതരാകണം. കാര്യക്ഷമതയില്ലാത്ത പൊലീസ് സ്റ്റേഷനുകളെ കണ്ടെത്തി തിരിച്ചറിയേണ്ടതുണ്ട്. അവര്‍ക്ക് പുറത്തേക്കുള്ള വാതില്‍ തുറന്നുകൊടുക്കും അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ നുഴഞ്ഞുകയറ്റം നടത്തുന്നവരെ പരിശോധന നടത്തണമെന്നും, ഇത്തരത്തില്‍ അനധികൃതമായി താമസിക്കുന്നവരെ നാടുകടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ദീപാവലി, ഛാത്ത് പൂജ എന്നിവക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ നടപടി കൈക്കൊള്ളുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.