ലഖ്നൗ: പുതുവത്സരത്തില്‍ ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ രുദ്രാഭിഷേകം നടത്തി യോഗി ആദിത്യനാഥ്. ഗോരഖ്‌നാഥ് ക്ഷേത്രത്തില്‍ ഹോമവും രുദ്രാഭിഷേകവും നടത്തിയാണ് അദ്ദേഹം 2024ന് തുടക്കം കുറിച്ചത്. ഗോരഖ്നാഥ് മഠത്തിലെ മഹന്തായ( മുഖ്യ പുരോഹിതന്‍) യോഗി ആദിത്യനാഥ് ശക്തിപീഠത്തിലാണ് ആചാരപ്രകാരം രുദ്രാഭിഷേകം നടത്തിയത്. ദേശീയ മാധ്യമമായ അചകയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയുന്നത്.
”2024-ലെ ഇംഗ്ലീഷ് പുതുവര്‍ഷത്തിന് നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും”,യോഗി ആദിത്യനാഥ് എക്സില്‍ കുറിച്ചു. ഹോമവും ആരതിയും നടത്തിയാണ് അദ്ദേഹം ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്.ചടങ്ങുകള്‍ക്ക് ശേഷം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആരോഗ്യവും സന്തോഷവും സമൃദ്ധിയും സമാധാനവും നിറഞ്ഞ ജീവിതം മുഖ്യമന്ത്രി ആശംസിച്ചു. ക്ഷേത്ര അങ്കണത്തില്‍ ജനതാ ദര്‍ബാര്‍ സംഘടിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയാണ് യോഗി ആദിത്യനാഥ് മടങ്ങിയത്.