ലഖ്‌നോ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. യോഗിക്ക് നാലു ദിവസം മാത്രമാണ് ശേഷിക്കുന്നതെന്ന് അജ്ഞാതന്റെ ഭീഷണി സന്ദേശത്തില്‍ പറയുന്നു. വാട്‌സ്ആപ് എമര്‍ജന്‍സി നമ്പറായി 112 ലാണ് യു.പി പൊലീസിന് ഭീഷണി സന്ദേശമെത്തിയത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രതിയെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഏപ്രില്‍ 29ന് വൈകീട്ടാണ് പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍, നവംബര്‍, ഡിസംബര്‍ എന്നീ മാസങ്ങളില്‍ തുടര്‍ച്ചയായി ഭീഷണി സന്ദേശം ലഭിച്ചിരുന്നു.
നവംബറില്‍ 15കാരന്‍ യു.പി പൊലീസിന് സന്ദേശം അയക്കുകയായിരുന്നു. 112 എന്ന ഹെല്‍പ്പ്‌ലൈന്‍ നമ്പറിലാണ് സന്ദേശം ലഭിച്ചത്. മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ കൗമാരക്കാരനെ കണ്ടെത്തുകയും അറസ്റ്റ് ചെയ്ത് ജുവൈനല്‍ ഹോമില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.