ലക്‌നൗ: കേരളം കലാപ ഭൂമി തന്നെയാണെന്ന് ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നു. കണ്ണില്ലാത്തവരേ യുപിയില്‍ വികസനമില്ലെന്ന് പറയുകയുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഉത്തര്‍പ്രദേശില്‍ കലാപവും ഗുണ്ടാവിളയാട്ടവും ഇല്ലെന്നും യോഗി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. യുപിയില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന സമയത്തായിരുന്നു വിവാദ പരാമര്‍ശവുമായി യോഗി ആദ്യം രംഗത്തെത്തിയത്. പശ്ചിമ ബംഗാളിലെ പോലെ അക്രമവും രാഷ്ട്രീയ കൊലപാതകവും നടക്കുന്ന സംസ്ഥാനമാണ് കേരളമെന്നും, കേരളത്തേപ്പോലെ ആകാതിരിക്കാന്‍ വോട്ടുചെയ്യണമെന്നും യോഗി പറഞ്ഞിരുന്നു.