Yogi Adityanath targets politicians silent on ‘triple talaq’

yogi

ലക്‌നോ: മുസ്ലീം വിഭാഗക്കാര്‍ക്കിടയിലെ വിവാഹമോചന രീതിയായ മുത്തലാഖിനെതിരെ ദേശീയ തലത്തില്‍ ഒട്ടനവധി വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ ഇതിനെതിരെ വിമര്‍ശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്.

മുത്തലാഖ് നിര്‍ത്തലാക്കണമെന്ന് ആഹ്വാനം ചെയ്ത യോഗി വിഷയത്തില്‍ മൗനം പാലിക്കുന്നവര്‍ ക്രിമിനലുകളാണെന്നും പറഞ്ഞു. ഇതിനെതിരെ പൊതുവായ നിയമം കൊണ്ടു വരണമെന്നും, ഈ വിഷയത്തില്‍ പലരുടെയും മൗനം ദ്രൗപതിയുടെ വസ്ത്രാക്ഷേപത്തെയാണ് ഓര്‍മ്മിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിലെ മോശപ്പെട്ട ഒരു ആചാരമാണ് മുത്തലാഖെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയിരുന്നു. സാമൂഹിക നീതി പരിഗണിക്കപ്പെടുമ്പോള്‍ നമ്മുടെ മുസ്ലീം സഹോദരിമാര്‍ക്കും നീതി ലഭിക്കണമെന്ന് പറഞ്ഞ മോദി അവരോട് അനീതി പാടില്ലെന്നും വ്യക്തമാക്കിയിരുന്നു.

Top