ലക്‌നൗ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഗോരഖ്പൂര്‍ സന്ദര്‍ശനത്തെ പരിഹരിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്.
‘ഗോരഖ്പൂര്‍ ഒരു വിനോദസഞ്ചാര കേന്ദ്രമല്ലെന്നും, ഡല്‍ഹിയില്‍ ഇരിക്കുന്ന യുവരാജാവിന് ശുചിത്വത്തിന്റെ മഹത്വം അറിയില്ലെന്നും’ യോഗി രാഹുലിനെ പരിഹസിച്ചു.
സ്വച്ഛ് യുപി, സ്വസ്ഥ്യ യുപി ക്യാംപയിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കവെയാണ് അദ്ദേഹം രാഹുലിനെതിരെ സംസാരിച്ചത്.
ഉത്തര്‍പ്രദേശിലെ എല്ലാ ജനങ്ങളും ശുചിത്വ പദ്ധതിയില്‍ പങ്കാളികളാകണമെന്നും, സ്വച്ഛ് സുന്ദര്‍ യുപി പദ്ധതി ഗോരഖ്പൂരില്‍ നിന്നു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല, സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും സ്വാര്‍ഥ താത്പര്യങ്ങള്‍ക്കു വേണ്ടിയാണ് കഴിഞ്ഞ 15 വര്‍ഷം ഭരിച്ചതെന്നും, സര്‍ക്കാര്‍ ഓഫീസുകള്‍ അഴിമതിയുടെ കേന്ദ്രങ്ങളാക്കി മാറ്റിയെന്നും യോഗി ആരോപിച്ചു.
ബാബാ രാഘവ് ദാസ് ആശുപത്രിയില്‍ നിരവധി കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധി ഇന്ന് ഗോരഖ്പൂര്‍
സന്ദര്‍ശിക്കാനിരിക്കെയാണ് മുഖ്യമന്ത്രിയുടെ വിമര്‍ശം.