യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതി; സമൂഹ വിവാഹ തട്ടിപ്പില്‍ 15 പേര്‍ അറസ്റ്റില്‍

ത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സമൂഹ വിവാഹ പദ്ധതിയില്‍ നടന്ന ക്രമക്കേടുകളില്‍ അറസ്റ്റ്. സമൂഹ വിവാഹ തട്ടിപ്പില്‍ 15 പേര്‍ അറസ്റ്റില്‍. 568 യുവതികളുടെ വിവാഹമാണ് ഒരു വേദിയില്‍ വെച്ച് നടന്നത്.ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയില്‍ ജനുവരി 25നാണ് സംഭവം. വധുക്കള്‍ കല്യാണമണ്ഡപത്തില്‍ വരനില്ലാതെ ഇരിക്കുന്നതിന്റെയും, സ്വയം താലി ചാര്‍ത്തുന്നതിന്റെയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്നാണ് പദ്ധതിയില്‍ നടന്ന ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് പലരും രംഗത്ത് വന്നത്.

സമൂഹവിവാഹചടങ്ങിന് ശേഷം പണം കൈമാറുന്നതിന് തൊട്ടുമുമ്പാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ അധികൃതര്‍ നിയോഗിക്കുകയും ചെയ്തു. പൂര്‍ണ്ണമായ അന്വേഷണം നടക്കുന്നത് വരെ ഗുണഭോക്താക്കള്‍ക്ക് ഒരു ആനുകൂല്യവും കൈമാറില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.പദ്ധതിയില്‍ പങ്കെടുക്കുന്ന ദമ്പതികള്‍ക്കായി 51,000 രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇത് തട്ടിയെടുക്കാന്‍ വിവാഹം കഴിഞ്ഞവര്‍ ഉള്‍പ്പെടെ ഈ വേദിയില്‍ ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ 15 പേരില്‍ രണ്ടുപേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.

പദ്ധതിയില്‍ പങ്കെടുക്കുന്ന ദമ്പതികള്‍ക്കായി 51,000 രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. ഇത് തട്ടിയെടുക്കാന്‍ വിവാഹം കഴിഞ്ഞവര്‍ ഉള്‍പ്പെടെ ഈ വേദിയില്‍ ഉണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍. അറസ്റ്റിലായ 15 പേരില്‍ രണ്ടുപേര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ്.വധൂവരന്മാരായി വേഷമിടാന്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും 500 രൂപ മുതല്‍ 2000 രൂപ വരെ പ്രതിഫലം ലഭിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു. ചില സ്ത്രീകള്‍ക്ക് വരന്മാരില്ലായിരുന്നു. അവര്‍ തന്നെയാണ് താലിയിട്ടത്.

Top