Yogi Adityanath’s driver fined Rs 500 for chewing tobacco on duty

ലക്‌നൗ: ഡ്യൂട്ടിയിലായിരിക്കെ പാന്‍മസാല ചവച്ചതിന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഡ്രൈവര്‍ക്ക് പിഴ. പാന്‍മസാല ചവച്ചതിന് 500 രൂപയാണ് പിഴ ചുമത്തിയത്.

യുപി മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഓഫീസുകളില്‍ പാന്‍മസാല, പുകയില, പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ എന്നിവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങളില്‍ മുറുക്കാന്‍ ചവച്ച് തുപ്പിയ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതാണ് ജോലി സമയത്ത് പാന്‍ മസാല ഉപയോഗം വിലക്കാന്‍ കാരണമായത്.

കൂടാതെ, സംസ്ഥാനത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും 500 മീറ്റര്‍ ചുറ്റളവില്‍ പുകയിലയുല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതു നിരോധിച്ചുകൊണ്ടും ഉത്തരവിറക്കിയിരുന്നു.

Top