ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ കാണാന്‍ എത്തിയ ജൂനിയര്‍ ഡോക്ടര്‍മാരെ തടഞ്ഞ് ഉദ്യോഗസ്ഥര്‍. അവലോകന യോഗം തടസ്സപ്പെടാതിരിക്കാനാണ് ഡോക്ടര്‍മാരെ തടഞ്ഞതെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം. മെമോറാന്റം സമര്‍പ്പിക്കാനെത്തിയ ഝാന്‍സി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരെയാണ് തടഞ്ഞത്.
അവശ്യ മരുന്നുകള്‍ ലഭ്യമാക്കണം, അധികൃതരോട് മാന്യമായി പെരുമാറാന്‍ ആവശ്യപ്പെടണം തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഡോക്ടര്‍മാര്‍ മുന്നോട്ട് വെച്ചത്. എന്നാല്‍ ഇവരെ കേള്‍ക്കാന്‍ പോലും തയ്യാറാവാതെ പ്രേവേശനം നിഷേധിക്കുകയായിരുന്നു.
അതേസമയം ആവശ്യമുള്ള സമയത്തൊന്നും യു.പി സര്‍ക്കാര്‍ ഉണ്ടാകാറില്ലെന്നും തെറ്റായ പബ്ലിസിറ്റിയില്‍ രസം പിടിച്ചിരിക്കലാണ് സര്‍ക്കാറിന്റെ രീതിയെന്നും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പറഞ്ഞു.