ലക്‌നൗ : യാത്രകളുടെയും മറ്റു സന്ദര്‍ശനങ്ങളുടെയും സമയത്ത് തനിക്ക് പ്രത്യേകം സൗകര്യങ്ങള്‍ വേണ്ടെന്ന് ചീഫ് സെക്രട്ടറിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും കര്‍ശന നിര്‍ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
‘നമ്മള്‍ വെറും തറയിലിരിക്കാന്‍ ശീലിച്ചവരാണ്. അതിനാല്‍ തന്നെ യാത്രകളുടെ സമയത്ത് പ്രത്യേക സംവിധാനങ്ങളും സൗകര്യങ്ങളും വേണ്ട. ജനങ്ങള്‍ക്ക് ബഹുമാനം നല്‍കിയാല്‍ മാത്രമേ സംസ്ഥാനം ബഹുമാനം തിരികെ നല്‍കുവെന്നും യോഗി പറഞ്ഞു.
യോഗിയുടെ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായി വിവാദങ്ങളുണ്ടായ സാഹചര്യത്തിലാണ് യുപി മുഖ്യമന്ത്രിയുടെ നിര്‍ദേശം.
കശ്മീരില്‍ പാക്ക് സൈന്യം വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത ബിഎസ്എഫ് ജവാന്‍ പ്രേം സാഗറിന്റെ വീട്ടില്‍ കഴിഞ്ഞ മാസം യോഗി സന്ദര്‍ശനം നടത്തുന്നതിന് മുന്‍പ് ഉദ്യോഗസ്ഥര്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ നടപടി വലിയ വിവാദം സൃഷ്ടിച്ചിരുന്നു.