Yograj Singh won’t attend son Yuvraj Singh’s wedding

ചണ്ഡീഗഡ്: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങിന്റെ വിവാഹത്തില്‍ പിതാവ് പങ്കെടുക്കില്ല. ദൈവത്തില്‍ മാത്രം വിശ്വസിക്കുന്ന താന്‍ ഏതെങ്കിലും ആധ്യാത്മിക ഗുരു പറയുന്നതു പോലെ പ്രവര്‍ത്തിക്കുവാന്‍ തയ്യാറല്ല,അതുകൊണ്ട് ഗുരുദ്വാരയില്‍ നടക്കുന്ന മകന്റെ വിവാഹത്തില്‍ പങ്കെടുക്കുകയില്ലെന്നും യോഗ് രാജ് അറിയിച്ചു.

ഭാര്യയും യുവരാജിന്റെ അമ്മയുമായ ശബ്‌നവുമായി വിവാഹമോചനം നേടി അകന്നു കഴിയുകയാണ് പിതാവ് യോഗ് രാജ് സിങ്ങ്. മുന്‍രഞ്ജി താരമായ യോഗ് രാജ് പഞ്ചാബി സിനിമയിലെ പ്രമുഖ താരം കൂടിയാണ്.

നടിയും മോഡലുമായ ഹസല്‍ കീച്ചുമായുള്ള യുവരാജിന്റെ വിവാഹം ഈ മാസം 30 നാണ്. ഫത്തേഗഡ് സാഹിബിലെ ദുഫെര സാഹിബ് ഗുരുദ്വാരയിലാണ് വിവാഹ ചടങ്ങുകള്‍.ബാബ റാം സിങ് ഖന്‍ദുവാന്‍ വാല, സന്ത് അജിത് സിങ് ഹന്‍സാലി വാലെ എന്നിവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നത്.

ഇരുവരെയും യുവിയും അമ്മയും ഗുരക്കന്മാരായാണ് കാണുന്നത്. അതേസമയം 29 ന് ചണ്ഡീഗഡിലെ ഹോട്ടല്‍ ലളിതില്‍ നടക്കുന്ന മൈലാഞ്ചിയിടീല്‍ ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്ന് യോഗ് രാജ് വ്യക്തമാക്കി ഹസല്‍ യുവിക്ക് ചേരുന്ന വധുവാണെന്നും അദ്ദേഹം പറഞ്ഞു.

Top