അര്‍ജന്റീന: അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസിയോട് പ്രത്യേക അഭ്യര്‍ത്ഥനയുമായി ഐസ്‌ലാന്റ് താരം ഡീഗോ യൊഹാന്‍സണ്‍.
വരുമ്പോള്‍ മെസിയുടെ പേരിലുള്ള ഇരുപത്തിമൂന്ന് അര്‍ജന്റീനിയന്‍ ജേഴ്‌സി നിര്‍ബന്ധമായും കയ്യില്‍ കരുതണമെന്നാണ് ഈ സ്പാനിഷ് ലീഗ് താരം അഭ്യര്‍ത്ഥിച്ചത്.
കളിക്കു മുന്‍പേ ആരാദ്യം ചോദിക്കുന്നുവോ അവര്‍ക്കാണ് കളി കഴിഞ്ഞാല്‍ മെസി തന്റെ ജേഴ്‌സി നല്‍കുക.
എന്നാല്‍ ഐസ്‌ലാന്റ് ടീമിലെ എല്ലാ അംഗങ്ങള്‍ക്കും മെസിയുടെ ജേഴ്‌സി വേണമെന്നും അതു കൊണ്ട് ഇരുപത്തിമൂന്ന് ജേഴ്‌സിയുമായി മെസി വരണമെന്നും യൊഹാന്‍സണ്‍ മെസിയെ അറിയിച്ചു.
മാത്രമല്ല ഗ്രൂപ്പില്‍ അര്‍ജന്റീന ഉള്‍പ്പെട്ടതില്‍ നിരാശയേക്കാളേറെ സന്തോഷമാണു തങ്ങള്‍ക്കെന്നും ഈ ഐസ്‌ലാന്റ് താരം പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസിക്കെതിരെ ആദ്യമായി യോഗ്യത നേടിയ ലോകകപ്പില്‍ തന്നെ കളിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്നും യൊഹാന്‍സണ്‍ വ്യക്തമാക്കി.
ഗ്രൂപ്പ് ഡിയില്‍ നൈജീരിയ, ക്രൊയേഷ്യ എന്നിവര്‍ക്കൊപ്പമാണ് അര്‍ജന്റീനയും ഐസ്ലാന്റും ഉള്‍പ്പെട്ടിരിക്കുന്നത്.
ജൂണ്‍ പതിനാറിനു മോസ്‌കോയില്‍ വെച്ചാണ് അര്‍ജന്റീനയും ഐസ്‌ലാന്റും തമ്മിലുള്ള മത്സരം.