ജപ്പാൻ : ജപ്പാന്റെ പുതിയ പ്രധാനമന്ത്രിയായി യോഷിഹിതേ സുഗയെ തെരഞ്ഞെടുത്തു. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി തിങ്കളാഴ്ച്ചയാണ് സുഗോയെ പാര്‍ട്ടിത്തലവനായി തെരഞ്ഞെടുത്തത്. 534-ല്‍ 377 വോട്ടുകള്‍ നേടിയാണ് യോഷിഹിതെ സുഗ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് ഇന്ന് നടന്ന പാര്‍ലമെന്ററി വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടിയാണ് യോഷിഹിതെ സുഗ ജപ്പാന്റെ പ്രധാനമന്ത്രിയായത്.
മുഖ്യ ക്യാബിനറ്റ് സെക്രട്ടറിയായുള്ള പ്രവൃത്തി പരിചയവുമായാണ് യോഷിഹിതെ പ്രധാനമന്ത്രി പദത്തിലേക്ക് എത്തുന്നത്. മുൻ പ്രധാനമന്ത്രിയായിരുന്ന ഷിന്‍സോ ആബേയുടെ സഹപ്രവര്‍ത്തകനും ഉറ്റ അനുയായിയുമാണ് സുഗ. 2007 മുതല്‍ മൂന്ന് ഭരണ കാലാവധിയാണ് ഷിന്‍സോ ആബെ ജപ്പാനെ നയിച്ചത്.
ആബെയുടെ ജനക്ഷേമപരമായ ഭരണനയങ്ങള്‍ പിന്തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് സുഗ വ്യക്തമാക്കി. ആബേനോമിക്‌സ് എന്ന് പേരിട്ടിരിക്കുന്ന സാമ്പത്തിക പരിഷ്‌ക്കാരം നടപ്പാക്കി വരുന്നതിനിടെയാണ് കൊറോണ ആഗോള പ്രതിസന്ധി സൃഷ്ടിച്ചത്. ജപ്പാന്റെ മുന്‍ പ്രധാനമന്ത്രി കീച്ചീ മിയാസാവേയ്ക്ക് ശേഷം ആ സ്ഥാനത്തെത്തുന്ന പ്രായം കൂടിയ നേതാവാണ് സുഗ.