സ്‌റ്റോക്‌ഹോം: ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം ജപ്പാന്‍കാരനും കോശ ശാസ്ത്രജ്ഞനുമായ യൊഷിനോരീ ഒഹ്‌സൂമിക്ക്. ടോക്യോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രൊഫസറാണ് ഒസുമി.
മനുഷ്യ ശരീരത്തിലെ കോശങ്ങളുടെ പുനരുജ്ജീവനം സംബന്ധിച്ച പഠനത്തിനാണ് പുരസ്‌കാരം. പഴയ കോശങ്ങള്‍ക്കു പകരം പുതിയവ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട കണ്ടെത്തലുകളാണ് പഠനത്തിന് ആധാരമായത്. 718,000 യൂറോയാണ് പുരസ്‌കാരത്തുക.
ആട്ടോഫോഗി ശാഖയിലെ പഠനങ്ങളെ തുടര്‍ന്ന് പാര്‍ക്കിന്‍സണ്‍ രോഗവും ക്യാന്‍സറും ശരീര കോശങ്ങളെ വിഘടിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് ഒഹ്‌സുമി കണ്ടെത്തിയെന്നാണ് നൊബേല്‍ സമിതിയുടെ വിലയിരുത്തല്‍.
ആട്ടോഫാഗി മെക്കാനിസത്തിലെ പുത്തന്‍ സാധ്യതകള്‍ കണ്ടെത്തിയതോടൊപ്പം വൈദ്യശാസ്ത്രത്തിലെ പുത്തന്‍ ദിശക്ക് വഴിതുറന്നതുമാണ് ഒഹ്‌സുമിയുടെ നേട്ടം