ഇന്‍സ്റ്റഗ്രാമിന്റെ ഏറ്റവും പുതിയ ഫീച്ചറാണ് റീല്‍സ്. രാജ്യത്ത് ടിക് ടോക് നിരോധിച്ചതിനു പിന്നാലെയാണ് ഷോര്‍ട്ട് വീഡിയോകള്‍ അപ്ലോഡ് ചെയ്യാനുള്ള ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം അവതരിപ്പിച്ചത്. 15 സെക്കന്റ് ഷോര്‍ട്ട് വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്യാന്‍ സാധിക്കുന്ന പ്ലാറ്റ്‌ഫോമായിരുന്നു ഇത്. ഇപ്പോഴിതാ പുതിയ അപ്‌ഡേറ്റിലൂടെ റീല്‍സ് വീഡിയോകളുടെ ദൈര്‍ഘ്യം 30 സെക്കന്‍ഡായി വര്‍ധിപ്പിച്ചിരിക്കുകയാണ്.
ഉപയോക്താക്കള്‍ക്ക് വീഡിയോ റെക്കോര്‍ഡ് ചെയ്യുമ്പോള്‍ ഉള്ള ടൈമര്‍ 10 സെക്കന്‍ഡിലേക്ക് നീട്ടാനും കഴിയും. ഉപയോക്താവ് വീഡിയോ റെക്കോര്‍ഡു ചെയ്യാന്‍ തുടങ്ങുന്നതിനു മുമ്പ് ഫോണ്‍ സ്റ്റഡിയായി വച്ച് പെര്‍ഫോം ചെയ്യാന്‍ തയ്യാറെടുക്കാനുള്ള സമയം ഇതിലൂടെ ലഭിക്കുന്നു. അപ്ലിക്കേഷനില്‍ വീഡിയോ എഡിറ്റു ചെയ്യുമ്പോള്‍ ഏത് ക്ലിപ്പും ട്രിം ചെയ്യാനും ഡിലീറ്റ് ചെയ്യാനും ഇന്‍സ്റ്റാഗ്രാമിന്റെ പുതിയ അപ്‌ഡേറ്റില്‍ സംവിധാനം ഉണ്ട്. ഉപയോക്താക്കള്‍ റെക്കോര്‍ഡു ചെയ്യുന്ന ക്ലിപ്പുകളില്‍ കൂടുതല്‍ ഗ്രാനുലര്‍ കണ്‍ട്രോള്‍ ഉണ്ടായിരിക്കും.
ഓഗസ്റ്റ് 5 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഇന്‍സ്റ്റഗ്രാം ഇന്‍സ്റ്റാള്‍ ചെയ്തവരുടെ എണ്ണം 4.7 ദശലക്ഷമായിരുന്നു. റീല്‍സ് അവതരിപ്പിക്കുന്നതിന് മുമ്പ് ജൂണ്‍ 24 മുതല്‍ ഓഗസ്റ്റ് 4 വരെയും ഇത്രയും ആളുകള്‍ തന്നെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് പെട്ടെന്ന് കാണാനും തിരഞ്ഞെടുക്കാനുമായി ഹോം പേജില്‍ തന്നെ റീല്‍സിന്റെ ഓപ്ഷനും കൊടുത്തിരുന്നു.
യുഎസ്, ഓസ്ട്രേലിയ, കാനഡ, ജപ്പാന്‍ ഉള്‍പ്പെടെ 50 ലധികം രാജ്യങ്ങളില്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് അവതരിപ്പിച്ചു. വീഡിയോ ക്രിയേറ്റ് ചെയ്ത് കഴിഞ്ഞാല്‍ ഫീഡ്‌സ്, സ്റ്റോറിസ്, ഡയറക്റ്റ് എന്നീ ഓപ്ഷനുകളാണ് ഷെയറില്‍ ഉള്ളത്. പബ്ലിക് റീലുകള്‍ എക്‌സ്‌പ്ലോര്‍ ടാബിന്റെ ഒരു പ്രത്യേക ഭാഗത്ത് കാണാനാകും. ചില രാജ്യങ്ങളില്‍ എക്‌സ്‌പ്ലോര്‍ ടാബ് മാറ്റി പകരം റീല്‍സ് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും കൊണ്ടുവന്നിട്ടുണ്ട്.