you can protect cows not women jaya bachchan bjp youth leader yogesh varshneys threat

ന്യൂഡല്‍ഹി: മമതാ ബാനര്‍ജിയുടെ തലക്ക് 11ലക്ഷം രൂപ വിലയിട്ട ബി.ജെ.പി നേതാവിന്റെ നടപടിയെ പാര്‍ലമെന്റില്‍ രൂക്ഷമായി വിമര്‍ശിച്ച് എസ് പി എം.പി ജയാ ബച്ചന്‍.

നിങ്ങള്‍ക്ക് പശുക്കളെ സംരക്ഷിക്കാം, പക്ഷേ, സ്​ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്നും ജയ സഭയില്‍ ചോദിച്ചു. വിവിധ പ്രതിപക്ഷ പാര്‍ട്ടികളും വിഷയത്തില്‍ സര്‍ക്കാറിന്റെ പ്രതികരണം ആവശ്യപ്പെട്ടു.

ബംഗാളിലെ ബി.ജെ.പി യുവ മോര്‍ച്ച നേതാവ് യോഗേഷ് വാര്‍ഷ്‌ണെയാണ് ഹനുമാന്‍ ജയന്തിക്ക് ആഘോഷങ്ങളുടെ ഭാഗമായി ബിര്‍ഭുമില്‍ നടത്തിയ റാലിക്കിടെ മമതയുടെ തലക്ക് വിലയിട്ടത്.

ജനങ്ങളെ പൊലീസ് ലാത്തികൊണ്ട് ക്രൂരമായി നേരിടുന്ന മമത രാക്ഷസിയാണ്. ജനങ്ങള്‍ക്കെതിരെയുള്ള പൊലീസ് നടപടി കണ്ടപ്പോള്‍ തനിക്ക് തോന്നിയത് മമതയുടെ തലയറുത്തു കൊണ്ടുവരുന്നവന് 11 ലക്ഷം നല്‍കുമെന്ന് പറയാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സ്ത്രീകള്‍ക്കെതിരെ ഇതുപോലെ സംസാരിക്കാന്‍ എങ്ങനയാണ് ധൈര്യം വരുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ പോകുന്നത്. സ്ത്രീകള്‍ അരക്ഷിതരാണ്. ഇതാണോ നിങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും ജയ ബച്ചന്‍ ചോദിച്ചു.

ഇത്തരം പരാമര്‍ശങ്ങളെ അപലപിക്കുന്നുവെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പാര്‍ലിമെന്റില്‍ അറിയിച്ചു.

ജനാധിപത്യരീതിയില്‍ തിരഞ്ഞെടുക്കെപ്പട്ട ഒരു മുഖ്യമന്ത്രിക്കെതിരെ ആരും ഇത്തരം പരാമര്‍ശം നടത്തരുതെന്ന് കേന്ദ്രമന്ത്രി ആനന്ദ് കുമാര്‍ പ്രതികരിച്ചു.

Top