ഒരു കോണ്‍ടാക്റ്റിന്റെ ചാറ്റ് തുറക്കാതെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാം. നോട്ടിഫിക്കേഷന്‍ പാനലിലെ എല്ലാ സന്ദേശങ്ങളും ഉപയോക്താക്കള്‍ക്ക് എപ്പോഴും വായിക്കാനാകുമെങ്കിലും, ആപ്പ് തുറക്കാതെ തന്നെ സന്ദേശങ്ങള്‍ പരിശോധിക്കാന്‍ ഒരു രീതി കൂടി ഉണ്ട്.
ഘട്ടം 1: ഹോം സ്‌ക്രീനില്‍ ദീര്‍ഘനേരം അമര്‍ത്തുക, സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനില്‍ ഒരു മെനു പോപ്പ് അപ്പ് ചെയ്യും.
ഘട്ടം 2: വിജറ്റുകളില്‍ ടാപ്പുചെയ്യുക. ധാരാളം കുറുക്കുവഴികള്‍ നിങ്ങള്‍ അവിടെ കാണും. നിങ്ങള്‍ വാട്ട്‌സ്ആപ്പിനായുള്ള ഷോട്ട്കട്ട് കണ്ടെത്തേണ്ടതുണ്ട്.
ഘട്ടം 3: നിങ്ങള്‍ക്ക് വ്യത്യസ്ത വാട്ട്‌സ്ആപ്പ് വിജറ്റുകള്‍ ലഭിക്കും. നിങ്ങള്‍ ‘4 ഃ 1 വാട്ട്‌സ്ആപ്പ് വിജറ്റ് ടാപ്പുചെയ്യുക.
ഘട്ടം 4: ആ വിജറ്റ് ഞെക്കിപിടിച്ചു ഹോം സ്‌ക്രീനുകളിലൊന്നില്‍ ഇടുക. ഇത് നിങ്ങളുടെ സ്‌ക്രീനില്‍ ചേര്‍ത്ത ശേഷം, തുറക്കാന്‍ വിജറ്റില്‍ ദീര്‍ഘനേരം അമര്‍ത്താം.
ഇനി വാട്ട്‌സ്ആപ്പ് ചാറ്റ് തുറക്കാതെ തന്നെ സന്ദേശങ്ങള്‍ വായിക്കാനാകും. പഴയ (വായിക്കാത്ത) എല്ലാ സന്ദേശങ്ങളും ഈ വിധത്തില്‍ വായിക്കാനാകും. ഏതെങ്കിലും ചാറ്റുകളില്‍ (വിജറ്റില്‍) ടാപ്പുചെയ്യുകയാണെങ്കില്‍, വാട്ട്‌സ്ആപ്പ് ആ ചാറ്റ് തുറക്കുകയും സന്ദേശങ്ങള്‍ വായിച്ചതായി അയച്ചയാള്‍ മനസ്സിലാക്കുകയും ചെയ്യും.
ഇത് ആന്‍ഡ്രോയിഡ് ഫോണില്‍ ലഭ്യമാണ്. എല്ലാ സ്മാര്‍ട്ട്‌ഫോണുകളിലും വിജറ്റുകള്‍ ലഭ്യമാണ്, പ്രക്രിയ സമാനവുമാണ്. ഈ ഓപ്ഷന്‍ കണ്ടെത്താന്‍ ഉപയോക്താക്കള്‍ അല്‍പ്പം ആഴത്തില്‍ ശ്രമിക്കണമെന്നു മാത്രം. സാംസങ് ഉപയോക്താക്കള്‍ ആദ്യം വാട്ട്‌സ്ആപ്പ് വിജറ്റില്‍ ടാപ്പുചെയ്ത് വലത്തേക്ക് സൈ്വപ്പ് ചെയ്യണം. അതിനുശേഷം, രണ്ടാമത്തെ സ്ലൈഡില്‍ ടാപ്പുചെയ്യുക. തുടര്‍ന്ന് ആഡ് ബട്ടണില്‍ ടാപ്പുചെയ്യേണ്ടതുണ്ട്. അപ്പോള്‍ വിജറ്റ് സ്‌ക്രീനില്‍ ദൃശ്യമാകും.