കൂടുതല്‍ സൗഹൃദമാക്കിയിരിക്കുകയാണ് ഗൂഗിളിന്റെ വാര്‍ത്താ ആപ്ലിക്കേഷന്‍. ഗൂഗിള്‍ ന്യൂസ് ആപ്ലിക്കേഷനിലൂടെ ഉപയോക്താക്കള്‍ക്ക് ഇപ്പോള്‍ ഒരു ഭാഷയ്ക്ക് പകരം രണ്ട് ഭാഷകളില്‍ വാര്‍ത്തകള്‍ തിരഞ്ഞെടുക്കാം. രണ്ട് ഭാഷകളിലെ വാര്‍ത്താ ലേഖനങ്ങള്‍ കാണുന്നതിനുള്ള ഓപ്ഷന്‍ ചേര്‍ത്ത് ഗൂഗിള്‍ ആപ്ലിക്കേഷന്‍ ഇപ്പോള്‍ അപ്ഡേറ്റ് ചെയ്യ്തിരിക്കുകയാണ്. ഹിന്ദി, ഗുജറാത്തി, മറാത്തി, തെലുങ്ക്, ബംഗാളി, തമിഴ്, കന്നഡ, മലയാളം എന്നിവയാണ് ഈ ഭാഷാ ഓപ്ഷനുകള്‍. ആന്‍ഡ്രോയിഡ്, ഐഓഎസ് ഉപയോക്താക്കള്‍ക്കും ഈ സവിശേഷത ലഭ്യമാണ്.
ഉപയോക്താവ് ഹിന്ദിയും ഇംഗ്ലീഷും തിരഞ്ഞെടുത്താല്‍, വാര്‍ത്താ ലേഖനങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും പരസ്പരം സ്ഥാപിക്കും. മൊത്തം 41 ഭാഷകളുള്ള 141 രാജ്യങ്ങളില്‍ ഗൂഗിള്‍ ഈ അപ്ഡേറ്റ് ഇതിനോടകം ലഭ്യമാക്കി കഴിഞ്ഞു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗൂഗിള്‍ അതിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിരവധി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്, കൂടുതല്‍ മാറ്റവും ഭാഷകള്‍ ചേര്‍ക്കുന്നതിലാണ്.
ഇന്ത്യയിലെ ഗൂഗിള്‍ സെര്‍ച്ച് ആപ്പില്‍ പുതിയ പ്രാദേശിക ഭാഷകള്‍ പിന്തുണയ്ക്കുന്നുവെന്ന് ഈ വര്‍ഷം സെപ്റ്റംബറില്‍ ടെക് ഭീമന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനകം ഒന്‍പത് പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്താനും ഈ വര്‍ഷാവസാനത്തോടെ മൂന്ന് എണ്ണം കൂടി ചേര്‍ക്കാനും കമ്പനി പദ്ധതിയിട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.