പേയ്ടണ്‍ : യുഎസില്‍ ഇന്ത്യകാര്‍ക്കെതിരെ വംശീയ അധിക്ഷേപം രൂക്ഷമാകുന്നു.
തെക്കന്‍ കൊളറാഡോയിലെ ഇന്ത്യക്കാരന്റെ വീട്ടില്‍ നായ്ക്കളുടെ വിസര്‍ജ്യവും മുട്ടയും മറ്റും നിക്ഷേപിക്കുകയും വിദ്വേഷപരമായ സന്ദേശങ്ങള്‍ എഴുതിയ കുറിപ്പുകള്‍ ഇടുകയും ചെയ്തു.
വീടിനു പുറത്തായി ഇന്ത്യക്കാരന്‍ ഇവിടെ കഴിയേണ്ടവനല്ലെന്ന് എഴുതിയിട്ടുമുണ്ട്. ഫെബ്രുവരി ആറിനു നടന്ന സംഭവം എഫ്ബിഐ അന്വേഷിക്കുകയാണ്.
50ല്‍പരം കുറിപ്പുകളാണ് വീടിനുള്ളില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍നിന്നുമായി വീട്ടുടമയ്ക്കു കിട്ടിയത്. നാല്‍പ്പതോളം മുട്ടകളും അജ്ഞാതരായവര്‍ എറിഞ്ഞെന്ന് ഇയാള്‍ പരാതിപ്പെട്ടിട്ടുണ്ട്.
അതേസമയം, ഇത്രയും സംഭവങ്ങള്‍ അരങ്ങേറിയിട്ടും യുഎസില്‍ സഹാനുഭൂതിയുള്ളവരുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അയല്‍വാസികള്‍ എല്ലാവരും ചേര്‍ന്നാണു വീടു വൃത്തിയാക്കിയത്.
കഴിഞ്ഞദിവസം കന്‍സാസില്‍ ഇന്ത്യന്‍ എന്‍ജിനീയര്‍ വെടിയേറ്റു മരിച്ചിരുന്നു. എന്റെ രാജ്യത്തുനിന്നു പുറത്തുപോകൂ എന്ന് ആക്രോശിച്ചാണ് അക്രമി ഇദ്ദേഹത്തെ വെടിവച്ചത്.