കടയില്‍ പോകാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ്; സഭയില്‍ നിന്നിറങ്ങി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്ത് കടകളില്‍ പോകാന്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ ഉറച്ച് സര്‍ക്കാര്‍. പുറത്തിറങ്ങാന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന ഉത്തരവില്‍ വൈരുധ്യമില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. ചട്ടം 300 പ്രകാരം പൊതുപ്രാധാന്യമര്‍ഹിക്കുന്ന വിഷയമെന്ന നിലയിലാണ് പ്രസ്താവന ഇറക്കിയതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, മന്ത്രി പറഞ്ഞതിന് വിരുദ്ധമായ ഉത്തരവാണ് ചീഫ് സെക്രട്ടറിയുടേതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. ഇത് കടകളില്‍ നിന്ന് ആളുകളെ അകറ്റി നിര്‍ത്താനുള്ള ഉത്തരവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വമാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അശാസ്ത്രീയതയെന്നും പൊലീസ് ജനങ്ങളെ ഫൈനിലൂടെ ക്രൂശിക്കുന്നെന്നും സതീശന്‍ പറഞ്ഞു. കൊവിഡിനൊപ്പം ജീവിക്കേണ്ട രീതിയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്തരവ് തിരുത്താത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

 

Top